< Back
Kerala

Kerala
രേഖകളില്ലാതെ കടത്തിയ 6,20,000 രൂപയുമായി യുവാവ് അറസ്റ്റിൽ
|17 Oct 2021 6:46 PM IST
കല്ലാച്ചി വാണിയൂർ റോഡ് ജഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്
നാദാപുരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയുമായി യുവാവ് അറസ്റ്റിൽ. വില്യാപ്പള്ളി പൊൻമേരിപറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31) നെയാണ് നാദാപുരം എസ്.ഐ വിമൽ ചന്ദ്രൻ അറസ്റ്റ് ചെയ്തത്. കല്ലാച്ചി വാണിയൂർ റോഡ് ജഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.