< Back
Kerala

Kerala
40 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയില്‍
|26 Sept 2021 6:28 AM IST
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
മലപ്പുറം വലിയങ്ങാടി ബൈപ്പാസിൽ 40 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറിന്‍റെ സീറ്റിനടിയിലും മറ്റുമായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് പരിശോധനയിൽ പിടികൂടുകയായിരുന്നു. വേങ്ങര സ്വദേശികളായ മുഹമ്മദ് ഹർഷിദ് , ഷുഹൈബ് , ഷമീർ എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്