< Back
Kerala

Kerala
വടകരയിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; 14 പേർക്കെതിരെ കേസ്
|1 Jan 2026 11:37 AM IST
നാലുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: വടകര തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്. നാലുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തിരുവള്ളൂർ സ്വദേശികളായ മുഹമ്മദ് നജീർ, ബബിൻ, അഭിനന്ദ്, നിജേഷ് എന്നിവരാണ് ഹാജരായത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചതാണെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചു.