< Back
Kerala

Kerala
കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ യുവാക്കൾ ഏറ്റുമുട്ടി
|8 Aug 2023 4:30 PM IST
ഏറ്റുമുട്ടലിൽ ആശുപത്രി ഉപകരണങ്ങൾ യുവാക്കൾ നശിപ്പിച്ചു
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ യുവാക്കൾ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ആശുപത്രി ഉപകരണങ്ങൾ യുവാക്കൾനശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികൾ ഓടി രക്ഷപെട്ടു. ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ആശുപത്രിയുടെ തൊട്ടടുത്തുള്ള കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആശുപത്രിയിലുണ്ടായത്. കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ചിലയാളുകളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടു വന്നതിന് പിന്നാലെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു. ഇരുമ്പ് വടിയും ഹെൽമെറ്റും ഉപയോഗിച്ചാണ് യുവാക്കൾ ഏറ്റുമുട്ടിയത്.