< Back
Kerala
ന്യൂനപക്ഷ സ്കോളർഷിപ്പ്; വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
Kerala

ന്യൂനപക്ഷ സ്കോളർഷിപ്പ്; വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

Web Desk
|
29 July 2021 4:55 PM IST

അതുകൂടാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ എന്ത് നിലപാടാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ എടുത്തിരിക്കുന്നത് എന്നത് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യങ്ങളുയര്‍ന്നു

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം. പ്രതിപക്ഷ നേതാവ് നിലപാടിൽ മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് വിരുദ്ധമാണ്. പൊതുസമൂഹത്തിന് മുന്നിൽ ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും യോഗത്തിൽ നേതാക്കൾ വിമർശിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തി.

സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ആദ്യം അദ്ദേഹം സർക്കാർ നിലപാടിനെ സ്വാഗതം ചെയ്തു. മിന്നീട് മലക്കം മറിഞ്ഞു. ഇത് പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളുടെ മുമ്പില്‍ തെറ്റായ ധാരണയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതുകൂടാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ എന്ത് നിലപാടാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ എടുത്തിരിക്കുന്നത് എന്നത് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യങ്ങളുയര്‍ന്നു. കൂടാതെ, സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാർ മത്സരിച്ചിടത്ത് പോലും ഏകോപനമുണ്ടായിരുന്നില്ല. സംഘടനാ തിരഞ്ഞെടുപ്പ് വഴി വന്ന കമ്മറ്റിയെ നോക്കുകുത്തിയാക്കി നിയമനങ്ങൾ നടത്തി. നേതൃമാറ്റം സംഘടനയിൽ അനിവാര്യം. ഫോൺ പോലും എടുക്കാത്തയാളായി പ്രസിഡന്‍റ് മാറി. ഏകപക്ഷീയമായ ശൈലിയാണ് പ്രസിഡന്‍റേതെന്നും കുറ്റപ്പെടുത്തല്‍.

Similar Posts