< Back
Kerala
കെ.എസ് ശബരീനാഥനെതിരെ നടപടി വേണം; യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പരാതി നൽകി
Kerala

കെ.എസ് ശബരീനാഥനെതിരെ നടപടി വേണം; യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പരാതി നൽകി

Web Desk
|
29 Nov 2022 2:59 PM IST

ശശി തരൂരിന്റെ പരിപാടി സംഘടിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് പരാതിയിൽ പറയുന്നു.

കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനാണ് പരാതി നൽകിയത്. ജില്ലാ കമ്മിറ്റിയിലെ 36 അംഗങ്ങളിൽ 22 പേരും പരാതിയിൽ ഒപ്പിട്ടു.

ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപമാനിച്ച് ശബരീനാഥൻ പ്രസ്താവന നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുമായി ആലോചിക്കാതെയാണ് ശശി തരൂരിന്റെ പരാതി സംഘടിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Similar Posts