< Back
Kerala

Kerala
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്- സിപിഎം സംഘർഷം; ഒരാൾക്ക് പരിക്ക്
|27 Nov 2025 11:15 PM IST
പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷിനാസിനാണ് പരിക്കേറ്റത്.
ഇന്ന് വൈകീട്ട് ഏഴിന് നഗരസഭയിലെ ഗുരുമന്ദിരം വാർഡിലാണ് സംഭവം. പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
സിപിഎം പ്രവർത്തകൻ കൈയിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം വച്ച് ഷിനാസിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ ഷിനാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിപിഎം പ്രവർത്തകനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.