< Back
Kerala
യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടത് 30 സീറ്റ്; പത്തായി ചുരുക്കണമെന്ന് ദേശീയ നേതൃത്വം
Kerala

യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടത് 30 സീറ്റ്; പത്തായി ചുരുക്കണമെന്ന് ദേശീയ നേതൃത്വം

Web Desk
|
13 Feb 2026 6:44 AM IST

ഘടകകക്ഷികളുമായി വച്ച് മാറുന്ന സീറ്റുകളിലും യൂത്ത് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത് 30 സീറ്റ്. പത്തായി ചുരുക്കി നൽകാൻ യൂത്ത്കോൺഗ്രസ് ദേശീയനേതൃത്വം നിർദ്ദേശം നൽകി. ഘടകകക്ഷികളുമായി വച്ച് മാറുന്ന സീറ്റുകളിലും യൂത്ത് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 50ശതമാനം നിയമസഭാ സീറ്റ് യുവാകൾക്കും സ്‌ത്രീകൾക്കുമായി മാറ്റിവയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പ് നൽകിയതോടെയാണ് യൂത്ത് കോൺഗ്രസിൽ സ്ഥാനാർഥിമോഹികളുടെ ജംബോ പട്ടിക.

ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം രണ്ട് ദിവസമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷിന് കൊടുങ്ങല്ലൂരാണ് താല്‍പര്യം. വൈസ് പ്രസിഡൻ്റുമാരായ അബിൻ വർക്കിക്ക് ആറന്മുള അല്ലെങ്കിൽ റാന്നി ,അരിത ബാബുവിന് കായംകുളം ,വിഷ്‌ണു സുനിൽ പന്തളത്തിന് ചാത്തനൂർ , വർക്കിംഗ് പ്രസിഡൻ്റ് ബിനുചുള്ളിയിലിന് ചെങ്ങന്നൂർ എന്നിങ്ങനെയാണ് നോട്ടം. ദേശീയസെക്രട്ടറി കെ.എം അഭിജിത്ത് -നാദാപുരം, ഷിബിന വി.കെ- തലശേരി, ശ്രീലാൽ ശ്രീധർ ചേലക്കര അല്ലെങ്കിൽ നാട്ടിക ,ജിൻഷാദ്ജിനാസ് അരൂർ അല്ലെങ്കിൽ കയ്പമംഗലം എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാന ഭാരവാഹികളായ അബ്‌ദുൽ റഷീദ് കണ്ണൂർ അല്ലെങ്കിൽ തളിപ്പറമ്പ്, ജോമോൻ ജോസഫ് തൃക്കരിപ്പൂർ അല്ലെങ്കിൽ കാഞ്ഞങ്ങാട്, ഫർസീൻ മജീദ് മട്ടന്നൂർ , ജയഘോഷ് പാലക്കാട്, ഷഫീഖ് അത്തിക്കോട് ചിറ്റൂർ, സോയജോസഫ് -വടക്കാഞ്ചേരി, ഷാരോൺപനക്കൽ -വൈപ്പിൻ, വസന്ത്തെങ്ങുംപ്പിള്ളി -കാഞ്ഞിരപ്പിള്ളി അല്ലെങ്കിൽ പൂഞ്ഞാർ, ഡോ.പ്രവീൺ കുമാർ അമ്പലപ്പുഴ അല്ലെങ്കിൽ അരൂർ, മുത്താരരാജ് -മാവേലിക്കര, അജയ്ജൂവൽ കുര്യാക്കോസ്- ചേർത്തല, മിഥുൻ മയൂരം- അടൂർ, വിജയ്ഇന്ദുചൂഡൻ റാന്നി അല്ലെങ്കിൽ ആറന്മുള, സാംജി ഇടമുറി- റാന്നി, ചൈത്ര തമ്പാൻ- ചാത്തന്നൂർ, ആദർശ്ഭാർഗവൻ -ചടയമംഗലം, വീണ എസ് നായർ അരുവിക്കര അല്ലെങ്കിൽ കാട്ടാക്കട, സെയ്‌തലി കായ്പ്പാടി - നെടുമങ്ങാട്, നേമം ഷജീർ- നേമം എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജംബോപട്ടിക പത്തിൽ ഒതുക്കുക എന്ന നിർദേശമാണ് ദേശീയനേതൃത്വം നൽകിയിരിക്കുന്നത്.


Similar Posts