< Back
Kerala
Youth Congress district vice president resigns, alleging caste discrimination
Kerala

ജാതി വിവേചനം ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു

Web Desk
|
9 Aug 2025 8:19 PM IST

തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ.പി വിഷ്ണുവാണ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രാജിവെച്ചത്.

തിരുവനന്തപുരം: ജാതി വിവേചനം ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ.പി വിഷ്ണുവാണ് രാജിവെച്ചത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണ് താനെന്ന് വിഷ്ണു രാജിക്കത്തിൽ പറഞ്ഞു.

എസ്‌സി വിഭാഗക്കാരനായതിനാൽ കഴക്കൂട്ടത്തെ കോൺഗ്രസ് നേതാക്കൾ ഒരു പരിപാടിയിലും തന്നെ സഹകരിപ്പിക്കുകയോ പരിപാടികൾ അറിയിക്കുകയോ ചെയ്യാറില്ല. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. നേതാക്കൻമാരുടെ പെട്ടിയെടുക്കുകയും ഉന്നത കുലത്തിൽ ജയിക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് തന്നെ വേദനിപ്പിക്കുന്നുവെന്നും വിഷ്ണു രാജിക്കത്തിൽ പറഞ്ഞു.

Similar Posts