< Back
Kerala

Kerala
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേട്: കോടതിയിൽ നടപടികൾ ആരംഭിച്ചു
|21 Nov 2023 6:31 AM IST
മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർഥിയായി മത്സരിച്ച മുഫസിർ നെല്ലിക്കുത്താണ് കോടതിയെ സമീപിച്ചത്.
മലപ്പുറം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ കോടതിയിൽ നടപടികൾ ആരംഭിച്ചു. മലപ്പുറം മഞ്ചേരി മുൻസിഫ് കോടതിയിലാണ് വാദം നടക്കുന്നത്. വ്യാജ തിരിച്ചറിയിൽ കാർഡ് നിർമിച്ചാണ് പലരും വോട്ട് ചെയ്തതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർഥിയായി മത്സരിച്ച മുഫസിർ നെല്ലിക്കുത്താണ് കോടതിയെ സമീപിച്ചത്. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. വ്യാജ തിരിച്ചറിയിൽ കാർഡ് നിർമിച്ച് പലരെയും വോട്ടെടുപ്പിന്റെ ഭാഗമാക്കിയെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിൽ വാദിച്ചു.
യൂത്ത് കോൺഗ്രസ് ഭരണഘടനാ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഹരജിക്കാരൻ വാദിക്കുന്നു. വ്യാജ ഐ.ഡി കാർഡ് നിർമിച്ചവരെ കണ്ടെത്തണമെന്നും നിലവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയത് നടത്തണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.