< Back
Kerala
വര്‍ഗീയ പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
Kerala

വര്‍ഗീയ പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Web Desk
|
30 Jun 2025 3:00 PM IST

പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി

തിരുവന്തപുരം: വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗസിന്റെ പരാതി. 'അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരിപാടി സംഘടിപ്പിച്ച എച്ച്.ആര്‍.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹം എന്നും പരാതിയില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ടി അനീഷാണ് പി.സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. നേരത്തെയും സമാന പരാമര്‍ശങ്ങളുടെ പേരില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്തതാണ്.

എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് പി.സി ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

Similar Posts