< Back
Kerala

Kerala
സാമ്പത്തിക ക്രമക്കേട് ആരോപണം: ഇ.പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കി
|28 Dec 2022 11:25 AM IST
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ജോബിന്‍ ജേക്കബാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്
കോട്ടയം: സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കി. കണ്ണൂര്‍ കലക്ടര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കുമാണ് കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ജോബിന്‍ ജേക്കബാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. റിസോര്‍ട്ട് നിര്‍മാണത്തില്‍ വലിയ അഴിമതിയുണ്ടായിട്ടുണ്ട്. അതില്‍ ഇ.പി ജയരാജനും ഭാര്യയ്ക്കും മകനും കൃത്യമായ പങ്കുണ്ടെന്നും. ഇത് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് വിജിലന്‍സിന് നല്‍കിയത്.