< Back
Kerala
Youth Congress Leader Arrested in Pocso Case in Kollam
Kerala

13കാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

Web Desk
|
13 Dec 2024 7:34 PM IST

യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാർ.

കൊല്ലം: കൊല്ലത്ത് പോക്സോ കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽ വീട്ടിൽ ആർ. രാജ്‌കുമാർ (28) ആണ് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാർ.

13കാരിയായ പെൺകുട്ടിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ഓച്ചിറ പൊലീസ് സബ് ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്‌സിപിഒമാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Similar Posts