< Back
Kerala

Kerala
വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
|10 Dec 2025 9:13 PM IST
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സെയ്താലിക്കെതിരെയാണ് കേസ്
തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസ്.
ഡിസംബര്‍ 9ന് നടന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിനാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണ് സെയ്താലി.