< Back
Kerala
സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിൽ കെപിസിസി നേതൃത്വവും യൂത്ത് കോൺഗ്രസും രണ്ട് തട്ടിൽ
Kerala

സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിൽ കെപിസിസി നേതൃത്വവും യൂത്ത് കോൺഗ്രസും രണ്ട് തട്ടിൽ

Web Desk
|
10 Nov 2021 9:31 AM IST

സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് കെപിസിസി ആവശ്യപ്പെട്ടിരുന്നു

സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിൽ കെപിസിസി നേതൃത്വവും യൂത്ത് കോൺഗ്രസും രണ്ട് തട്ടിൽ .പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സിനിമാ ചിത്രീകരണം നടത്തിയാൽ ഇടപെടുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂത്ത് കോൺഗ്രസ്. ജോജുവിന്‍റെ ഭാഗത്ത് നിന്നുണ്ടായ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻഎസ് നുസൂർ അറിയിച്ചു.സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് കെപിസിസി ആവശ്യപ്പെട്ടിരുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ പിന്തിരിപ്പിച്ചു.


Similar Posts