< Back
Kerala
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാർഥി,  ഐ ഗ്രൂപ്പിനായി അബിൻ വർക്കി
Kerala

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാർഥി, ഐ ഗ്രൂപ്പിനായി അബിൻ വർക്കി

Web Desk
|
28 Jun 2023 12:41 PM IST

മൂന്ന് മാസത്തിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തുടക്കം. വിവിധ തലങ്ങളിലെ ആറു കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ്.വോട്ടെടുപ്പ് ഒരു മാസം നീണ്ടുനിൽക്കും. സംസ്ഥാന പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് മത്സരിക്കുന്നത്.

ഗ്രൂപ്പിൽ നിന്നുള്ള വിമതർക്ക് പുറമെ സ്വതന്ത്രരും മത്സരരംഗത്ത് സജീവമായുണ്ട്. മണ്ഡലം പ്രസിഡന്‍റ് മുതല്‍ സംസ്ഥാന പ്രസിഡന്‍റ് വരെ ഒരാൾക്ക് ആറ് വോട്ട് രേഖപ്പെടുത്താം. ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും പാർട്ടിക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓൺലൈൻ മുഖേനയുള്ള വോട്ടെടുപ്പ് ഒരുമാസം നീണ്ടുനില്‍ക്കും. അംഗമാകുമ്പോൾ തന്നെ വോട്ട് രേഖപ്പെടുത്താവുന്ന രീതിയിലാണ് സജ്ജീകരണം. മൂന്ന് മാസത്തിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം.


Similar Posts