< Back
Kerala
Youth Congress political motion
Kerala

മത സമുദായ നേതൃത്വങ്ങളോട് പാർട്ടിക്ക് അമിത വിധേയത്വമെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം

Web Desk
|
30 Jun 2025 10:37 PM IST

ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തിൽ ചില കോൺഗ്രസ് നേതാക്കൾ വീഴുന്നുവെന്നും പ്രമേയത്തിൽ വിമർശനം.

ആലപ്പുഴ: മത സമുദായ നേതൃത്വങ്ങളോട് പാർട്ടിക്ക് അമിത വിധേയത്വമെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. നെഹ്‌റുവിയൻ ആശയത്തിൽ വെള്ളം ചേർത്തു. ഇത് അപകടകരമാണെന്നും ഹസൻ റഷീദ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തിൽ ചില കോൺഗ്രസ് നേതാക്കൾ വീഴുന്നു. വർഗീയതയെ വർഗീയതകൊണ്ടല്ല നേരിടേണ്ടത്. സമുദായ സംഘടനകൾക്ക് രാഷ്ട്രീയത്തിൽ ഇടപെടാൻ അമിതാവേശമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ സമുദായവൽക്കരിക്കപ്പെടുന്നു. ഇത് നിർഭാഗ്യകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Similar Posts