< Back
Kerala
കട്ടപ്പുറത്തായ കെ.എസ്‌.ആർ.ടി.സി ബസുകൾക്ക് ചിതയൊരുക്കി യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക സമരം
Kerala

കട്ടപ്പുറത്തായ കെ.എസ്‌.ആർ.ടി.സി ബസുകൾക്ക് ചിതയൊരുക്കി യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക സമരം

Web Desk
|
2 Dec 2021 7:22 AM IST

എറണാകുളം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിനു മുമ്പിലായിരുന്നു പ്രതിഷേധം

തുരുമ്പെടുത്തു കട്ടപ്പുറത്തായ കെ.എസ്‌.ആർ.ടി.സി ബസുകൾക്ക് ചിതയൊരുക്കി യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക സമരം. എറണാകുളം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിനു മുമ്പിലായിരുന്നു പ്രതിഷേധം. തേവര കെ.യു.ആര്‍.ടി.സി ഡിപ്പോയിൽ കോടികൾ വിലമതിക്കുന്ന എസി ലോ ഫ്ലോർ ബസുകൾ തുരുമ്പെടുത്തു നശിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ നൽകിയിരുന്നു .

ബസുകളുടെ അറ്റകുറ്റപണി നടത്താത്ത കെ.എസ്‌.ആർ.ടി.സിക്കെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക പ്രതിഷേധ സമരം .കെ.എസ്‌.ആർ.ടി.സി ബസിന്‍റെ ചെറുരൂപം ഉണ്ടാക്കി ചിതയൊരുക്കിയായിരുന്നു പ്രതിഷേധം . എറണാകുളം എം.എൽ.എ ടി.ജെ വിനോദ് ഉൽഘാടനം ചെയ്തു. ബസിന്‍റെ പ്രതീകാത്മക ചിതാഭസ്മം ജില്ലാ ട്രാൻസ്‌പോർട് ഓഫീസറുടെ മേശപ്പുറത്തു വച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. തേവര ഡിപ്പോയിൽ അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്ന ബസുകൾക്ക് അറുപത് കോടിയിലേറെ രൂപയുടെ വിലമതിക്കും.



Similar Posts