< Back
Kerala
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
Kerala

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

Web Desk
|
6 Jan 2022 11:44 AM IST

കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മുഖ്യമന്ത്രി യോഗം നടക്കുന്ന ടി.ഡി.എം ഹാളില്‍ എത്തിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്ഷണിക്കപ്പെട്ട പൗരപ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും സമാനയോഗം സംഘടിപ്പിച്ചിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ആ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തി. സാമൂഹ്യാഘാതം, പരിസ്ഥിതി ആഘാതം തുടങ്ങിയ വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി എത്തുന്നത്.

ജനങ്ങളുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം എതിർപ്പ് രേഖപ്പെടുത്തുന്നതുകൊണ്ട് വികസന പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാവില്ല. നാടിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാറിന്‍റെ ധർമമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Similar Posts