< Back
Kerala

Kerala
'കടലാക്രമണ മേഖലകള്‍ സന്ദര്‍ശിച്ചില്ല'; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
|28 Jun 2025 10:19 AM IST
മന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
കൊച്ചി: എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.
മന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനം.
പേരിന് വേണ്ടി മാത്രം നടത്തുന്ന പരിപാടിയാണെന്നാണ് പ്രതിഷേധക്കാരുടെ ആക്രമണം. കടലാക്രണം ഉള്‍പ്പെടെയുള്ള പ്രദേശത്ത് സന്ദര്‍ശനം നടത്തുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നേരത്തെ സജി ചെറിയാന്‍ അറിയിച്ചിരുന്നു.