< Back
Kerala
കേരളത്തിൽ കേക്ക്, നോർത്തിൽ കേസ്, മതമേലധ്യക്ഷന്മാരുടെ മൗനം ഇഡിയെ പേടിച്ചോ? ; യൂത്ത് കോൺഗ്രസ്‌ സംസ്ഥാന  ജന.സെക്രട്ടറി
Kerala

'കേരളത്തിൽ കേക്ക്, നോർത്തിൽ കേസ്, മതമേലധ്യക്ഷന്മാരുടെ മൗനം ഇഡിയെ പേടിച്ചോ'? ; യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടറി

Web Desk
|
29 July 2025 10:00 AM IST

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദീപിക പത്രത്തിലെ രണ്ട് കോളം വാർത്തയല്ലാതെ മറ്റൊന്നും മിണ്ടാത്തത് എന്ത് കൊണ്ടാണെന്നും വി.പി ദുൽഖിഫിൽ

തിരുവനന്തപുരം: കേന്ദ്രസർക്കാര്‍ ക്രൈസ്തവ സമൂഹത്തെ നിരന്തരം വേട്ടയാടുമ്പോൾ നിങ്ങളുടെ മൗനം ആരെ പേടിച്ചാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടറി വി.പി ദുൽഖിഫിൽ. വിദേശ ഫണ്ടുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴയിടപാടുമായി ബന്ധപ്പെട്ടും ചില സ്ഥാപനങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ഭയന്നാണോ ചില ക്രൈസ്തവ മതമേലധ്യക്ഷന്മാർ കേന്ദ്ര സർക്കാറിന് മുന്നിൽ വിനീത വിധേയരാകുന്നതെന്നും ദുൽഖിഫിക്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദീപിക പത്രത്തിലെ രണ്ട് കോളം വാർത്തയല്ലാതെ മറ്റൊന്നും മിണ്ടാത്തത് എന്ത് കൊണ്ടാണ്? തൊട്ടതിനെല്ലാം തെരുവിലിറങ്ങുകയും പ്രതിഷേധ കുറിപ്പിറക്കുകയും ചെയ്യുന്ന നിങ്ങളുടെ മൗനം ആരെ പേടിച്ചാണെന്ന് അറിയാൻ പൊതു സമൂഹത്തിന് ആഗ്രഹമുണ്ടെന്നും ദുൽഖിഫിൽ പറഞ്ഞു.

വി.പി ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റ്

കന്യാസ്ത്രീകളുടെ അറസ്റ്റിൽ മൗനം പാലിക്കുന്ന ചില മതമേലധ്യക്ഷൻമാരോട് ഒരു ചോദ്യം? കേന്ദ്രസർക്കാറിൻ്റെ പരിവാരങ്ങൾ ക്രൈസ്തവ സമൂഹത്തെ നിരന്തരം വേട്ടയാടുമ്പോൾ നിങ്ങളുടെ മൗനം ആരെ പേടിച്ച്?, വിദേശ ഫണ്ടുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴയിടപാടുമായി ബന്ധപ്പെട്ടും ചില സ്ഥാപനങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ഭയന്നാണോ ചില ക്രൈസ്തവ മതമേലധ്യക്ഷന്മാർ കേന്ദ്ര സർക്കാറിന് മുന്നിൽ വിനീത വിധേയരാകുന്നത് ?

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദീപിക പത്രത്തിലെ രണ്ട് കോളം വാർത്തയല്ലാതെ മറ്റൊന്നും മിണ്ടാത്തത് എന്ത് കൊണ്ടാണ്? തൊട്ടതിനെല്ലാം തെരുവിലിറങ്ങുകയും പ്രതിഷേധ കുറിപ്പിറക്കുകയും ചെയ്യുന്ന നിങ്ങളുടെ മൗനം ആരെ പേടിച്ചാണെന്ന് അറിയാൻ പൊതു സമൂഹത്തിന് ആഗ്രഹമുണ്ട്.


Similar Posts