< Back
Kerala

Kerala
യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ
|18 Feb 2026 12:22 PM IST
പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. യുവതിയുടെ സുഹൃത്തായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് ഏനാത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജീവനൊടുക്കാൻ കാരണം സുഹൈലാണെന്ന് യുവതി എഴുതിയ കുറിപ്പിൽ കണ്ടെത്തിയിരുന്നു.
ഈ മാസം 14 നാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ. സുഹൈലും മരിച്ച യുവതിയും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്.