< Back
Kerala
Youth Congress state secretary in custody in recruitment fraud case
Kerala

ആരോഗ്യവകുപ്പിന്റെ പേരിൽ നിയമന തട്ടിപ്പ്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ

Web Desk
|
5 Dec 2023 11:45 PM IST

ആലപ്പുഴ ചിങ്ങോലി സ്വദേശിനിയിൽ നിന്ന് 50,000 രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നിയമന തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ. അരവിന്ദ് വെട്ടിക്കലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിയിൽ നിന്ന് 50,000 രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

കോട്ടയം ജില്ലാ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇയാൾ ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റർഹെഡും നിർമിച്ചെന്നും സെക്ഷൻ ഓഫീസർ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവ് നൽകിയെന്നും സമാനമായി നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു.

Similar Posts