< Back
Kerala
യൂത്ത് കോൺഗ്രസ് വയനാട് ഫണ്ട് പിരിവ്: കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ച നാല് പേർക്ക് സസ്പെൻഷൻ
Kerala

യൂത്ത് കോൺഗ്രസ് വയനാട് ഫണ്ട് പിരിവ്: കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ച നാല് പേർക്ക് സസ്പെൻഷൻ

Web Desk
|
13 Aug 2025 4:30 PM IST

ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ കണ്ടെത്തി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ചവർക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തു.

ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ കണ്ടെത്തി. നിയോജകമണ്ഡലം പ്രസിഡന്റിനെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്യാംലാൽ, മാറനല്ലൂർ മണ്ഡലം പ്രസിഡന്റ് ജയേഷ് റോയ്, വിളവൂക്കൽ മണ്ഡലം പ്രസിഡന്റ് ജി. അരുൺ എന്നിവർക്കെതിരെയാണ് നടപടി.

Similar Posts