< Back
Kerala
youth died Acid attack in Kottayam
Kerala

ആസിഡ് ആക്രമണം: കോട്ടയത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Web Desk
|
22 April 2024 12:28 PM IST

വാഴൂർ സ്വദേശി സുമിത്താണ് മരിച്ചത്

കോട്ടയം: കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വാഴൂർ സ്വദേശി സുമിത്താണ് മരിച്ചത്. ഏപ്രിൽ 13 ന് പൊന്തൻപുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം നടന്നത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

സംഭവത്തിൽ ഇടുക്കി അയ്യൻകോവിൽ സ്വദേശി സാബു മാത്യു, കൊടുങ്ങൂർ സ്വദേശി പ്രസീദ് എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Similar Posts