< Back
Kerala
Youth Died After attacked by Brother in Malappuram
Kerala

സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Web Desk
|
14 April 2025 9:47 PM IST

കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാർ തമ്മിൽ സംഘർഷം ഉണ്ടായത്.

മലപ്പുറം: കൊണ്ടോട്ടിയിൽ സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ പരപ്പാറയിൽ സ്വദേശി ടി.പി ഫൈസൽ ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാർ തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ സഹോദരൻ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

Similar Posts