< Back
Kerala
ആലപ്പുഴയിൽ കാർ കനാലിലേക്ക് മറിഞ്ഞ്   യുവാവിന് ദാരുണാന്ത്യം; രണ്ടുപേര്‍ രക്ഷപ്പെട്ടു
Kerala

ആലപ്പുഴയിൽ കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; രണ്ടുപേര്‍ രക്ഷപ്പെട്ടു

Web Desk
|
15 Jun 2025 8:52 AM IST

തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് മരിച്ചത്.പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം. കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.

പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം.ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിയുകയായിരുന്നു.മരിച്ച ലിജോയ് കാറിന്‍റെ അടിയില്‍പ്പെട്ടുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയും ചെയ്തു. ഫയര്‍ഫോഴ്സെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി.


Similar Posts