< Back
Kerala
Youth Dies after car hits in Palakkad
Kerala

പാലക്കാട്ട് അമിതവേഗതയിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Web Desk
|
8 Feb 2026 10:23 PM IST

അമിതവേഗതയിൽ ദിശതെറ്റിച്ചെത്തിയ കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട് കല്ലേക്കാട് അമിതവേഗതയിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൽപ്പാത്തി കുന്നുംപുറം സ്വദേശി ഫൈസലാണ് മരിച്ചത്. മകൻ ഫിറോസിന് ഗുരുതരമായി പരിക്കേറ്റു.

ബസിനെ മറികടന്ന് അമിതവേഗതയിൽ ദിശതെറ്റിച്ചെത്തിയ കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫൈസൽ തൊട്ടുപിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം കാട്ടാക്കടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചും യുവാവ് മരിച്ചു. ആര്യനാട് പള്ളിവേട്ട സ്വദേശി അതുൽ കൃഷ്ണനാണ് മരിച്ചത്. അമ്മ ആശയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts