< Back
Kerala
പാലക്കാട്ട് ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു
Kerala

പാലക്കാട്ട് ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു

Web Desk
|
17 April 2025 7:45 AM IST

മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ ആണ് മരിച്ചത്

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു . മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ ആണ് മരിച്ചത്. 20വയസായിരുന്നു. കോഴിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.കൊടൈക്കനാൽ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിര്‍ത്തിയത്. വഴിയരികില്‍ നില്‍ക്കുന്ന സമയത്താണ് കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നത്. അഞ്ച് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സീൽ മരിച്ചിരുന്നു. പരിക്കേറ്റ നാലുപേരും ചികിത്സയില്‍ തുടരുകയാണ്. പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.


Similar Posts