< Back
Kerala
Youth dies in road accident in Kannurs Uruvachal
Kerala

ഇടിച്ചുതെറിപ്പിച്ച കാര്‍ നിർത്താതെ പോയി; രക്തം വാർന്ന് ബൈക് യാത്രികന് ദാരുണാന്ത്യം

Web Desk
|
14 Sept 2024 12:05 PM IST

കണ്ണൂര്‍ വിളക്കോട് സ്വദേശി ടി.കെ റിയാസ് ആണ് റോഡരികിൽ രക്തം വാർന്നുമരിച്ചത്

കണ്ണൂർ: ബൈക്ക് യാത്രികൻ കാറിടിച്ചു മരിച്ചു. ഉരുവച്ചാൽ വെള്ളിലോട്ട് ആണ് വിളക്കോട് സ്വദേശി ടി.കെ റിയാസ്(38) റോഡരികിൽ രക്തം വാർന്നുമരിച്ചത്.

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഇടിച്ചിട്ട കാർ നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാതയോരത്തേക്കു തെറിച്ചുവീണ യുവാവ് 20 മിനിറ്റോളം രക്തം വാർന്ന് കിടന്നു. പിന്നീട് നാട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Summary: Youth dies in road accident in Kannur's Vellilode near Uruvachal

Similar Posts