< Back
Kerala

Kerala
അമേരിക്കയ്ക്ക് പോകുന്നതിന് മുമ്പ് വിനോദയാത്ര; പാപനാശം ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ടു
|14 Aug 2023 9:21 PM IST
ആന്ധ്ര സ്വദേശി വർഷിക്കിനെ (22) ആണ് തിരയിൽപ്പെട്ട് കാണാതായത്
തിരുവനന്തപുരം: പാപനാശം ബീച്ചിൽ സുഹൃത്തുക്കൾക്കും ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ടു. ആന്ധ്ര സ്വദേശി വർഷിക്കിനെ (22) ആണ് തിരയിൽപ്പെട്ട് കാണാതായത്. സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും തെരച്ചിൽ തുടരുകയാണ്
ബാംഗ്ലൂരിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് നാല് സുഹൃത്തുക്കൾക്കൊപ്പം വർഷിക്ക് വർക്കല പാപനാശം ബീച്ചിൽ എത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. കടലിൽ മത്സ്യത്തൊഴിലാളികളും തെരച്ചിലാരംഭിച്ചിട്ടുണ്ട്.
ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി നോക്കുകയാണ് വർഷിക്ക്. പത്ത് ദിവസങ്ങൾക്ക് ശേഷം ജോലിക്കായി അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുമ്പ് കൂട്ടുകാർക്കൊപ്പം വിനോദയാത്രക്ക് എത്തിയപ്പോഴായിരുന്നു അപകടം.