< Back
Kerala

Kerala
വർക്കലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
|4 Aug 2023 10:53 PM IST
ആക്രമണത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസ്
തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി ദിനേശനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു ബിനുവാണ് അറസ്റ്റിലായത്. ദിനേശിന്റെ മാതൃസഹോദരി ഭർത്താവാണ് പ്രതി. ആക്രമണത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.
വെട്ടുകൊണ്ട ദിനേശൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.