< Back
Kerala

Kerala
'ആടിയുലഞ്ഞ ആരോഗ്യവകുപ്പും അഭിനയം പാളിയ ആരോഗ്യമന്ത്രിയും'; ട്രോൾ മത്സരവുമായി യൂത്ത് ലീഗ്
|27 Feb 2026 5:39 PM IST
ട്രോളുകൾ മാർച്ച് അഞ്ചിന് മുമ്പ് keralascissors@gmail.com എന്ന വിലാസത്തിൽ അയക്കണം
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ പരിഹസിച്ച് ട്രോൾ മത്സരവുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. 'ആടിയുലഞ്ഞ ആരോഗ്യവകുപ്പും അഭിനയം പാളിയ ആരോഗ്യമന്ത്രിയും' എന്ന വിഷയത്തിലാണ് ട്രോളുകൾ അയക്കേണ്ടത്.
കാർട്ടൂൺ, വീഡിയോ, കൊളാഷ്, പാരഡി ഗാനം എന്നീ വിഭാഗങ്ങളിൽ ട്രോളുകൾ അയക്കാം. 15,001 രൂപയാണ് ഒന്നാം സമ്മാനം. 10,001 രണ്ടാം സമ്മാനവും 5,001 രൂപ മൂന്നാം സമ്മാനവും നൽകും. ട്രോളുകൾ മാർച്ച് അഞ്ചിന് മുമ്പ് keralascissors@gmail.com എന്ന വിലാസത്തിൽ അയക്കണം.