< Back
Kerala
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ വഴിയിൽ കാത്തുനിന്ന് യൂത്ത് ലീഗ്: കയ്യോടെ പൊക്കി പൊലീസ്
Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ വഴിയിൽ കാത്തുനിന്ന് യൂത്ത് ലീഗ്: കയ്യോടെ പൊക്കി പൊലീസ്

Web Desk
|
22 Nov 2023 4:11 PM IST

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

മട്ടന്നൂരിലും ഇരുട്ടിയിലുമായി പന്ത്രണ്ടോളം യൂത്ത് ലീഗ്- എംഎസ്എഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂരിൽ അഞ്ച് എംഎസ്എഫ് പ്രവർത്തകരാണ് കസ്റ്റഡിയിലായത്. മട്ടന്നൂർ ഇരിക്കൂറിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കാത്തുനിന്ന യൂത്ത് ലീഗ് പ്രവർത്തകരെയും പോലീസ് പിടികൂടി.

മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ മണിക്കൂറുകൾക്ക് മുൻപ് തന്നെ വലിയ പോലീസ് സന്നാഹമാണ് ഉണ്ടായത്. പ്രതിഷേധിക്കാനിടയുണ്ടെന്ന് സംശയം തോന്നുന്ന യൂത്ത് കോൺഗ്രസ്- എംഎസ്എഫ് നേതാക്കളെ കരുതൽ തടങ്കലിലെടുക്കാനാണു തീരുമാനം.

Similar Posts