< Back
Kerala
youth was beaten to death in Alappuzha; One person was arrested,ആലപ്പുഴയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം
Kerala

ആലപ്പുഴയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

Web Desk
|
14 April 2023 7:22 AM IST

ഫെലിക്‌സിന്റെ തലയിലും തലയിലും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ മുറിവുകളുണ്ടായിരുന്നു


ആലപ്പുഴ: അരൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ചന്തിരുർ സ്വദേശി ഫെലിക്‌സാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് വീടിന് സമീപത്ത് പരിക്കേറ്റ നിലയിൽ ഫെലിക്‌സിനെ കണ്ടെത്തുന്നത്. തുടർന്ന് അയൽവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫെലിക്‌സിന്റെ തലയിലും തലയിലും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ മുറിവുകളുണ്ട്. പരിക്കുകൾ ആഴത്തിലുള്ളതാണെന്നും നാട്ടുകാർ പറയുന്നു. ഫെലിക്‌സിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും എത്തിയില്ല.തുടർന്ന് നാട്ടുകാരുടെ വാഹനത്തിലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത്.

ഇന്നലെ ഇടുക്കിയിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയതാണ് ഫെലിക്‌സ്.ഇതിന് പിന്നാലെ കുറച്ച് സുഹൃത്തുക്കൾ മദ്യപിക്കാനായി വീട്ടിലെത്തുകയും ചെയ്തായാണ് വീട്ടുകാരും അയൽവാസികളും പറയുന്നത്.

Similar Posts