< Back
Kerala

Kerala
വർക്കലയിൽ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
|31 March 2022 8:50 PM IST
വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
തിരുവനന്തപുരം: വർക്കലയിൽ വിൽപ്പനയ്ക്കെത്തിച്ച 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വെങ്ങാനൂർ സ്വദേശി വിഷ്ണു (22) ആണ് പിടിയിലായത്. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തിരുവമ്പാടിയിലെ കേരള സർക്കാർ അക്വാറിയത്തിന് മുൻവശത്ത് നിന്നുമാണ് പ്രതി എക്‌സൈസ് പിടിയിലായത്. പിടിയിലായ വിഷ്ണു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.
പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പ്രദേശത്ത് വിദേശികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സജീവമാണ്. പൊലീസ് എക്‌സൈസ് വകുപ്പുകൾ സംയുക്തമായി മേഖലയിൽ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു