< Back
Kerala

Kerala
ഓടിക്കോ... എറങ്ങടാ എറങ്ങ്... മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് യുവാക്കൾ
|15 Oct 2023 11:10 AM IST
കുണ്ടള എസ്റ്റേറ്റിലെത്തിയ ആനക്ക് നേരെയായിരുന്നു യുവാക്കളുടെ പരാക്രമം
മൂന്നാർ: മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് യുവാക്കൾ. കുണ്ടള എസ്റ്റേറ്റിലെത്തിയ ആനക്ക് നേരെയായിരുന്നു യുവാക്കളുടെ പരാക്രമം. ആനയെ ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
കടകൾക്ക് കേടുപാടുകൾ വരുത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതല്ലാതെ പടയപ്പയ്ക്ക് ആളുകളെ ഉപദ്രവിക്കുന്ന സ്വഭാവമില്ല. കുണ്ടള എസ്റ്റേറ്റിൽ ശാന്തനായി നടന്നു പോകവേ വഴിയാത്രക്കാരായ യുവാക്കൾ ആനയെ പ്രകോപിപ്പിക്കുകയായിരുന്നു.
വലിയ രീതിയിൽ ബഹളമുണ്ടാക്കിയും അടുത്തേക്ക് ഓടിച്ചെന്നുമൊക്കെയാണ് യുവാക്കൾ ആനയെ പ്രകോപിപ്പിക്കുന്നത്. ആന തിരിച്ചൊന്നും ചെയ്യുന്നതായി ദൃശ്യങ്ങളിലില്ല. പടയപ്പയ്ക്ക് സമാനരീതിയിൽ ആനയെ വിനോദസഞ്ചാരികൾ പ്രകോപിപ്പിക്കുന്നത് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.