< Back
Kerala
കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; കൂടെ ഉണ്ടായിരുന്ന ആൾ പൊലീസ് പിടിയിൽ
Kerala

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; കൂടെ ഉണ്ടായിരുന്ന ആൾ പൊലീസ് പിടിയിൽ

Web Desk
|
16 Nov 2025 10:29 AM IST

നെല്ലംകുഴിയിൽ സിജോയാണ് മരിച്ചത്

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. നെല്ലംകുഴിയിൽ സിജോയാണ് മരിച്ചത്.സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. സിജോയും കൂടെ ഉണ്ടായിരുന്ന ഷൈനും നായാട്ടിന് പോയതാണ്. കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധത്തിൽ സിജോക്ക് വെടിയേൽക്കുകയായിരുന്നു. ഷൈൻ പൊലീസ് പിടിയിലായിട്ടുണ്ട്. സിജോയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലാണ്.


Related Tags :
Similar Posts