< Back
Kerala
പാലക്കാട്ട് യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു
Kerala

പാലക്കാട്ട് യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു

Web Desk
|
12 July 2021 7:50 PM IST

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ മഹേഷിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്ത് ഫക്രുദ്ദീനെ വെടിവെച്ചതിനുശേഷം മഹേഷ് കീടനാശിനി കഴിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. സജീറിനെ വെടിവെച്ച ശേഷം മഹേഷ് മറ്റൊരു സുഹൃത്തായ സാദിക്കിനെ ഇക്കാര്യം വിളിച്ചറിയിച്ചു. ഇതിനു ശേഷം താന്‍ ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചതായും പറഞ്ഞിരുന്നു.

വിഷം കഴിച്ച് അവശനിലയിലായ മഹേഷിനെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

Related Tags :
Similar Posts