< Back
Kerala
തോക്കുമായി പിന്നാലെ കൊല്ലാൻ ആളുണ്ട്; സെക്രട്ടറിയേറ്റിന് മുന്നിൽ യുവാക്കളുടെ ആത്മഹത്യാ ഭീഷണി
Kerala

തോക്കുമായി പിന്നാലെ കൊല്ലാൻ ആളുണ്ട്; സെക്രട്ടറിയേറ്റിന് മുന്നിൽ യുവാക്കളുടെ ആത്മഹത്യാ ഭീഷണി

Web Desk
|
29 April 2022 1:04 PM IST

ശരീരത്തിൽ പെട്രോളൊഴിച്ചു റോഡിലിറങ്ങിയ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നിൽ യുവാക്കളുടെ ആത്മഹത്യാ ഭീഷണി. സുൽത്താൻ ബത്തേരി സ്വദേശികളായ സലീം, സക്കീർ, നൗഷാദ് എന്നിവർ ദേഹത്ത് പെട്രോൾ ഒഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ശരീരത്തിൽ പെട്രോളൊഴിച്ചു റോഡിലിറങ്ങിയ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലി ചെയ്തിരുന്ന സ്ഥാപന ഉടമ കൊലപ്പെടുത്താൻ ശ്രമിക്കുന്ന വിവരം അധികാരികളെ അറിയിക്കാനാണ് ആത്മഹത്യ ഭീഷണി മുഴക്കിയതെന്നാണ് മൊഴി. തോക്കുമായി പിന്നാലെ കൊല്ലാൻ ആളുണ്ട് എന്നാണ് ഇവർ പറയുന്നത്. മൂവരെയും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് തടഞ്ഞത്.

പരാതി നൽകിയിട്ടും വയനാട്ടിലെ പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും തുടർന്നാണ് ഇവിടെയെത്തിയതെന്നും ഇവർ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു പരാതിയും ലഭിച്ചില്ലെന്നാണ് സുൽത്താൻ ബത്തേരി പൊലീസ് പറയുന്നത്. മൂന്നുപേരും നിലമ്പൂർ സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ്. കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.


Similar Posts