< Back
Kerala

Kerala
താനൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ നീക്കം; യുവാവ് പൊലീസില്‍ കീഴടങ്ങി
|19 Dec 2023 1:56 PM IST
താനാളൂർ കെ പുരം പൊന്നാട്ടിൽ പ്രദീപ്(38) ആണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്
മലപ്പുറം: താനൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പൊലീസില്‍ കീഴടങ്ങി യുവാവ്. താനാളൂർ കെ പുരം പൊന്നാട്ടിൽ പ്രദീപ്(38) ആണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മുൻ ഭാര്യ മൂലക്കൽ സ്വദേശിനി രേഷ്മ(30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.