< Back
Kerala

Kerala
കാട്ടാക്കടയിൽ യുവാവ് തോട്ടിൽ മരിച്ച നിലയിൽ
|15 Jan 2024 6:01 PM IST
ചുഴലി രോഗമുള്ള ആളായ കിരൺ അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം: കാട്ടാക്കട പാൽക്കുന്നത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടമുകൾ സ്വദേശി കിരൺ (25) ആണ് മരിച്ചത്. ചുഴലി രോഗമുള്ള ആളായ കിരൺ അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കിരൺ മരിച്ചുകിടന്ന തോട്ടിൽ വളരെ കുറച്ച് വെള്ളമാണ് ഉള്ളത്. മുങ്ങിമരിക്കാനുള്ള വെള്ളമില്ല. അതിനാൽ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പിന്നീടാണ് കിരണിന് ചുഴലി രോഗമുണ്ടായിരുന്നു എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയത്.
ഇതോടെയാണ്, ഇതു തന്നെയായിരിക്കാം മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. തുടർന്ന് മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.