< Back
Kerala

Kerala
യുവാവിനെ കെട്ടിയിട്ട് മർദിച്ചെന്നും നഗ്‌നനാക്കി ദൃശ്യം പകർത്തിയെന്നും പരാതി
|31 Dec 2021 2:01 PM IST
സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം അമ്പൂരിയിൽ യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര അമ്പൂരി വാഴിച്ചൽ സ്വദേശി ജോബി ജയനാണ്(18) മർദനത്തിനിരയായത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും നഗ്‌നനാക്കി നിർത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.