< Back
Kerala

Kerala
'ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നു'; ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ
|2 Feb 2026 3:08 PM IST
മന്ത്രിക്കും ലഹരിക്കടത്തിൽ പങ്കുണ്ടെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു
കരുനാഗപ്പള്ളി: ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രിക്കും ലഹരി കടത്തിൽ പങ്കുണ്ടെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പരിപാടിക്കിടെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
സിപിഎം പുറത്താക്കിയിട്ടും ഷാനവാസിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചെന്നും അതിന് പിന്തുണ നല്‍കിയത് സജി ചെറിയാനാണെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചു.