< Back
Kerala
ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദിച്ചു; റോയ് വയലാറ്റ് അറസ്റ്റിൽ
Kerala

ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദിച്ചു; റോയ് വയലാറ്റ് അറസ്റ്റിൽ

Web Desk
|
5 May 2022 8:34 PM IST

ഫോർട്ട് കൊച്ചി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്

കൊച്ചി: ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റും ജീവനക്കാരും അറസ്റ്റിൽ. ഫോർട്ട് കൊച്ചി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായ് പൊലീസ് തെരച്ചിൽ നടത്തുകയാണ്. അതേസമയം റോയ് വയലാറ്റിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം.

ചേർത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. ഫയാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡിജെ പാർട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാറ്റും മറ്റുള്ളവരും ആവശ്യപ്പെട്ടു. പിന്നാലെ, ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്ന് ഫയാസ് പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദനമുണ്ടായത്.

Similar Posts