< Back
Kerala
മലപ്പുറത്ത് കടുവയെ കണ്ടെന്ന് യുവാവിന്റെ വ്യാജ അവകാശ വാദം; പൊലീസിൽ പരാതി നൽകി വനം വകുപ്പ്
Kerala

മലപ്പുറത്ത് കടുവയെ കണ്ടെന്ന് യുവാവിന്റെ വ്യാജ അവകാശ വാദം; പൊലീസിൽ പരാതി നൽകി വനം വകുപ്പ്

Web Desk
|
5 March 2025 8:01 PM IST

പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയോട് ജെറിൻ സമ്മതിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയെ നേർക്കുനേർ കണ്ടെന്ന ദൃശ്യം വ്യാജം. ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ വനം വകുപ്പ് പൊലീസിൽ പരാതി നൽകി.

കരുവാരക്കുണ്ടിൽ ആർത്തല ചായ എസ്റ്റേറ്റിന് സമീപ കടുവയെ നേർക്കുനേർ കണ്ടെന്നാണ് കരുവാരകുണ്ട് സ്വദേശി ജെറിൻ പറഞ്ഞത്. കടുവ ആക്രമിക്കില്ലെന്ന് തോന്നിയതോടെ വാഹനം നിർത്തി കടുവയുടെ ദൃശ്യം പകർത്തിയെന്നും കടുവ കാട്ടിലേക്ക് മറിഞ്ഞതോടെ യാത്ര തുടർന്നെന്നും ജെറിൻ പറഞ്ഞു. എന്നാൽ, അന്വേഷണം പുരോഗമിച്ചതോടെ പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയോട് ജെറിൻ സമ്മതിച്ചു.

സംഭവത്തിൽ, കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനെതിരെ വനം വകുപ്പ് പൊലീസിൽ പരാതി നൽകി.

വാർത്ത കാണാം:


Similar Posts