< Back
Kerala

Kerala
ആലപ്പുഴയില്‍ ആംബുലൻസിനെ ചേസ് ചെയ്ത് അഭ്യാസപ്രകടനം; കാര്‍ കുറുകെ നിര്‍ത്തിയിട്ട് യുവാക്കളുടെ വെല്ലുവിളി
|12 July 2024 12:30 PM IST
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയായിരുന്നു അഭ്യാസപ്രകടനം
ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസിനു കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളിയും അഭ്യാസപ്രകടനവും. താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയായിരുന്നു അഭ്യാസപ്രകടനം. ശൂരനാട് സ്വദേശികളായ യുവാക്കളാണ് യാത്ര തടസപ്പെടുത്തുംവിധം കാറോടിച്ചത്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറേ ദൂരം കാറോടിക്കുകയായിരുന്നു.
ആംബുലൻസിന് മുന്നിൽ കാർ വട്ടമിട്ട് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തില്‍ ആംബുലൻസ് ഡ്രൈവർ വിഷ്ണു നൂറനാട് പൊലീസിൽ പരാതി നൽകി.
Summary: Youths stop ambulance carrying patient to Vandanam medical college