< Back
Kerala

Kerala
ആലുവയിൽ യുട്യൂബ് ചാനൽ അവതാരകക്കും ക്യാമറാമാനും നേരെ ആക്രമണം
|16 Feb 2023 8:52 AM IST
സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി
ആലുവ: യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു സംഭവം. സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ ക്യാമറമാനും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.