< Back
Kerala
youtuber couple found dead parassala
Kerala

പാറശാലയിൽ യൂട്യൂബർ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

Web Desk
|
27 Oct 2024 10:32 AM IST

പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും യൂട്യൂബർമാരാണ്. വെള്ളിയാഴ്ച രാത്രിയിലും വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

പാലക്കാട് ജോലി ചെയ്യുന്ന മകനുമായി ഇവർ വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മകൻ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.

Related Tags :
Similar Posts