< Back
Kerala

Kerala
കേരള വർമ കോളജ് വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; 'യൂട്യൂബർ മണവാളൻ' റിമാൻഡിൽ
|21 Jan 2025 3:15 PM IST
ഇന്നലെ കുടകിൽനിന്നാണ് യൂട്യൂബർ മണവാളൻ പിടിയിലായത്.
തൃശൂർ: 'യൂട്യൂബർ മണവാളൻ' എന്ന് വിളിക്കുന്ന മുഹമ്മദ് ഷഹീൻ ഷാ റിമാൻഡിൽ. കേരള വർമ കോളജ് വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് നടപടി. പ്രതിയെ ഇന്നലെ കുടകിൽ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം.
മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിലായിരുന്നു മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷാ. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശൂർ എരനല്ലൂർ സ്വദേശിയാണ് ഇയാൾ. കേരളവർമ കോളജിന് സമീപത്തുണ്ടായ മദ്യപാന തർക്കത്തിലാണ് വിദ്യാർഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.